Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2018 5:04 AM IST Updated On
date_range 15 Dec 2018 5:04 AM ISTശബരിമലയിലെ പുതിയ നിയന്ത്രണങ്ങൾ പരമാവധി ലഘൂകരിക്കണം- മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: വ്രതശുദ്ധിയോടെ ശബരിമല ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പുതിയ നിയന്ത്ര ണങ്ങൾ പരമാവധി ലഘൂകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നടപ്പന്തലിൽ വിരിവെക്കാനും വിശ്രമിക്കാനുമുള്ള അവസരം തുടരണം. രാത്രി യാത്രാനിയന്ത്രണത്തിലും ഇളവ് വേണം. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ നേതൃത്വത്തിൽ അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും നവംബർ 20ന് ശബരിമലയിൽ നടത്തിയ സന്ദർശനത്തിനുശേഷം സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തിരക്ക് കൂടുമ്പോൾ പ്രായോഗികമല്ലാത്ത നിബന്ധനകൾ ഒഴിവാക്കണം. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും രോഗികൾക്കും സന്നിധാന പരിസരത്ത് വിശ്രമിക്കാൻ സമയപരിധി പ്രായോഗികമല്ല. തിരക്കുള്ള ദിവസങ്ങളിലും നട അടച്ചിരിക്കുമ്പോഴും സമയനിബന്ധന പുനഃപരിശോധിക്കണം. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഭക്തജനങ്ങളോട് വളരെ മോശമായി പെരുമാറിയതായുള്ള പരാതികളിൽ അടിയന്തര നടപടി സ്വീകരിച്ച് ഉത്തരവാദികളായവരെ ശബരിമലയിൽനിന്ന് മാറ്റി നിയമിക്കണം. സ്വകാര്യ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും പഴയ ചാലക്കയംവരെ അനുമതി നൽകുന്നത് പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. രാത്രി തൊഴുതിറങ്ങുന്ന ഭക്തർക്ക് നിലക്കലിൽനിന്ന് പമ്പയിലേക്ക് ബസ് സൗകര്യം നൽകണം. പമ്പാനദിയും പരിസരങ്ങളും തീർഥാടനയോഗ്യമാക്കണം. താൽക്കാലിക ഷെഡുകളും മറ്റും നിർമിച്ച് ഭക്തജനങ്ങൾക്ക് വിരിവെക്കാനും പ്രാഥമിക കൃത്യങ്ങൾ നടത്താനുമുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണം. ദിവസങ്ങളോളം വ്രതം അനുഷ്ഠിച്ച് ശബരിമലയിലെത്തുന്ന യഥാർഥ അയ്യപ്പഭക്തർ ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ പമ്പയിലെത്തണമെന്ന് നോട്ടീസ് നൽകുന്നത് അടിയന്തരമായി പിൻവലിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ച ശബരിമല ഡ്യൂട്ടി കഴിഞ്ഞിട്ട് രണ്ടുദിവസത്തെ ഒഴിവ് പൊലീസുകാർക്ക് അനുവദിക്കണം. സന്നിധാനത്തും നടപ്പന്തലിലും വിശ്രമസ്ഥലങ്ങളിലും ഭക്തർക്ക് നാമജപം നടത്താനും തടസ്സങ്ങൾ ഉണ്ടാകരുത്. സന്നിധാനവും പരിസരവും മാലിന്യമുക്തമാക്കണം. തിരക്ക് കൂടുമ്പോൾ മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story