'പ്രകൃതിയെയും ജീവജാലങ്ങളെയും സ്േനഹിക്കാൻ കഴിയണം'

05:07 AM
06/12/2018
പത്തനാപുരം: മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ കഴിയണമെന്ന് കൊല്ലം ഭദ്രാസനാധിപന്‍ ഡോ. സക്കറിയാ മാര്‍ അന്തോനിയോസ് മെത്രാപൊലിത്ത പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനാപുരം മൗണ്ട്താബോര്‍ കോര്‍പറേറ്റ് മാനേജര്‍ റവ. ജോസഫ് റമ്പാന്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ യു.കെ ചാപ്റ്റര്‍ വൈസ് പ്രസിഡൻറ് സുജു ഡാനിയേല്‍, ഫാ. ജോണ്‍ സി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. പി. തോമസ്, നടന്‍ രാജേഷ് ധര്‍മ, കവിത രാജേഷ്, സി. ശിശുപാലന്‍, ഭൂമിക്കാരന്‍ ജേപ്പി വേളമാന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS