ഓടനിർമാണത്തിൽ അപാകതയെന്ന്

05:07 AM
06/12/2018
ഓയൂർ: ചുങ്കത്തറ-വെളിനല്ലൂർ ജങ്ഷൻ റോഡിനോടനുബന്ധിച്ച് വെളിനല്ലൂർ ജങ്ഷനിൽ മരാമത്ത് വകുപ്പ് ഓട നിർമിക്കുന്നതിൽ അപാകതയെന്ന് പരാതി. വെളിനല്ലൂർ ആയുർേവദ ഡിസ്പെൻസറിക്കടുത്ത് വൈദ്യുതി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ ഓട നിർമാണം സംബന്ധിച്ചാണ് പരാതി. ഇവിടെ അപകടമുണ്ടാക്കുന്നവിധം ഒാട നിർമിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചുങ്കത്തറ മുതൽ വെളിനല്ലൂർ വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡിന് ഒരുകോടി അറുപത് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം പരാതിക്കിടയാക്കിയ ഭാഗത്ത് റോഡ് കിഴക്ക് ഭാഗത്തേക്ക് വീതികൂട്ടി നിർമിക്കുന്നതിനാൽ ഓട തടസ്സമാകില്ലെന്നാണ് അധികൃതർ പറയുന്നത്. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ലഭ്യമല്ലെന്ന് റവന്യൂ വിഭാഗം സ്ഥലം പരിശോധിച്ചശേഷം അറിയിച്ചതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Loading...
COMMENTS