പോങ്ങനാട്ട്​ സി.പി.എം ഓഫിസ് തീ​െവച്ച് നശിപ്പിക്കാൻ ശ്രമം പ്രതിഷേധ പ്രകടനം നടത്തി

05:07 AM
06/12/2018
കിളിമാനൂർ: പോങ്ങനാട് ടൗണിൽ പ്രവർത്തിക്കുന്ന സി.പി.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി ഓഫിസ് അജ്ഞാതസംഘം തീെവച്ച് നശിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണ് പോങ്ങനാട്-പള്ളിക്കൽ റോഡിൽ ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓഫിസ് തീെവച്ച് നശിപ്പിക്കാൻ ശ്രമം നടന്നത്. ഇതോടൊപ്പം പഞ്ചായത്ത് ഒാഫിസിനു സമീപം മേലേമലയാമഠം ടൗണിലെ വെയിറ്റിങ് ഷെഡ് കരിഓയിൽ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. പാർട്ടി ഓഫിസി​െൻറ വാതിലിന് മുന്നിലായി പ്ലാസ്റ്റിക്കും പേപ്പറും കൂട്ടിയിട്ടാണ് കത്തിച്ചത്. തീ പെട്ടെന്ന് അണഞ്ഞതിനാൽ വാതിലിലേക്ക് പടർന്നില്ല. രാവിലെ സംഭവമറിഞ്ഞെത്തിയ ലോക്കൽ സെക്രട്ടറി എൻ. പ്രകാശ് കിളിമാനൂർ പൊലീസിൽ വിവരം അറിയിച്ചു. ഓഫിസ് സർക്കാർ പുറമ്പോക്കിലാണെന്നും ഇതുകൂടി ഇടിച്ചുനീക്കിയശേഷമേ കിളിമാനൂർ-പോങ്ങനാട്-തകരപ്പറമ്പ് റോഡ് പണി പൂർത്തിയാക്കാവൂ എന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് പ്രദേശത്ത് ബുധനാഴ്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹർത്താൽ നടത്തിയിരുന്നു. പ്രദേശത്ത് സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന്, കിളിമാനൂർ സി.ഐ അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺ, നഗരൂർ എസ്.ഐ ജയൻ, പളളിക്കൽ എസ്.ഐ ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പൊലീസ് രാവിലെ മുതൽ പിക്കറ്റിങ് ഏർപ്പെടുത്തി. കോൺഗ്രസുകാരാണ് പാർട്ടി ഒാഫിസ് കത്തിച്ചതെന്ന് ആരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി പോങ്ങനാട് കവലയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
Loading...
COMMENTS