ശബരിമല വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി -ചെന്നിത്തല

05:07 AM
06/12/2018
തിരുവനന്തപുരം: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, പ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിലെ ഗുരുതര വീഴ്ചക്കെതിരെ, ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിെവക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടത്തിയ സായാഹ്ന ധർണയിൽ പ്രതിഷേധം ഇരമ്പി. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് ശബരിമലയിൽ പ്രശ്നങ്ങൾ വഷളാകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇത് മുതലെടുപ്പിനുള്ള അവസരമായി ബി.ജെ.പിയും ഉപയോഗിക്കുകയായിരുെന്നന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. ടി. ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു. നേമം നിയോജകമണ്ഡല സായാഹ്നധർണ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയൻ തോമസ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടന്ന ധർണകൾ കോൺഗ്രസ്-യു.ഡി.എഫ് നേതാക്കൾ ഉദ്ഘാടനം ചെയ്തതായി യു.ഡി.എഫ് കൺവീനർ ബെന്നിബഹനാൻ അറിയിച്ചു.
Loading...
COMMENTS