Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിണറായി തീക്കൊള്ളി...

പിണറായി തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു -ശ്രീധരൻപിള്ള

text_fields
bookmark_border
തിരുവനന്തപുരം: പിണറായി വിജയനും സഖാക്കളും തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. എൻ.എസ്.എസ് സ്ഥാപനങ്ങൾക്കും കരയോഗങ്ങൾക്കും നേരെ കുറെദിവസമായി നടന്നുവരുന്ന വ്യാപക ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്നതിൽ അരിയാഹാരം കഴിക്കുന്ന ആർക്കും സംശയമുണ്ടാകില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ഇടത് സർക്കാറി​െൻറ ശ്രമങ്ങൾക്കെതിരെ എൻ.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടർന്നാണ് കരയോഗങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ക്ഷേത്രങ്ങളും മറ്റും നശിപ്പിക്കാൻ സി.പി.എം പ്രവര്‍ത്തകർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ അനുഗ്രഹാശിസുകളോടെ മാത്രമേ ഇങ്ങനെ അക്രമികൾ അഴിഞ്ഞാടുകയുള്ളൂ. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനുള്ള സമരത്തിൽ എൻ.എസ്.എസ് ഒറ്റക്കല്ല. അത് കൊണ്ട് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതിന് ഇടത് സർക്കാർ ശ്രമിക്കരുതെന്നും ശ്രീധരൻപിള്ള പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story