യൂത്ത് കോൺഗ്രസ്​, കെ.എസ്​.യ​ു പ്രവർത്തകർ ഡി.ടി.ഒയെ ഉപരോധിച്ചു

06:23 AM
14/09/2018
കൊല്ലം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തിയത് മൂലം ജനങ്ങൾക്കുണ്ടായ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കൊല്ലം ഡി.ടി.ഒയെ ഉപരോധിച്ചു. രാവിലെ 11ന് മുദ്രാവാക്യം വിളിച്ച് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ എത്തിയ പ്രവർത്തകർ ഡി.ടി.ഒയെ ചേംബറിൽ തടഞ്ഞുവെക്കുകയായിരുന്നു. ഡ്യൂട്ടി പരിഷ്കരണം മൂലം കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ദേശസാത്കൃത റൂട്ടുകളിലെ ജനങ്ങൾ രണ്ട് ദിവസമായി വലയുകയാണ്. ഇത് സമാന്തര സർവിസുകാരെ സഹായിക്കാനാണെന്ന്് ഉപരോധം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് കൊല്ലം പാർലമ​െൻറ് കമിറ്റി ജന. സെക്രട്ടറി അനീഷ് പടപ്പക്കര ആരോപിച്ചു. കുണ്ടറ യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻറ് വൈ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ശരത് മോഹൻ, കേരളപുരം ഷെഹീർ സലീം, അനൂപ് ആൻറണി, ജമുൻ ജഹാംഗീർ, ലിബ്ബിൻ ഓസ്ട്രിൻ, കെവിൻ ജൂഡ് ക്ലമൻറ്, ഷിേൻറാ വിൽസൺ, അമൽ ജോസ്, ബിജിൻ ബെൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വെസ്റ്റ് എസ്.െഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യാത്രാക്ലേശം ഉണ്ടായിട്ടുള്ള പ്രദേശത്തെ ജനങ്ങളുടെ സൗകാര്യാർഥം സർവിസ് സമയം പുനഃക്രമീകരിക്കാമെന്നും സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു.
Loading...
COMMENTS