Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനസിക വളർച്ചയില്ലാത്ത...

മാനസിക വളർച്ചയില്ലാത്ത പ്രായപൂർത്തിയായവരെ മാനഭംഗപ്പെടുത്തൽ: പോക്​സോ ചുമത്താനാകില്ല

text_fields
bookmark_border
ന്യുഡൽഹി: തലച്ചോറിന് വികാസമില്ലാത്ത യുവതിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ബാല പീഡന വിരുദ്ധ നിയമമായ പോക്സോ ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. 18 വയസ്സ് എത്താത്തവർക്കു നേരെയുള്ള പീഡനമാണ് പോക്സോയുടെ പരിധിയിൽ വരികയെന്നും മാനസിക വളർച്ച ഇതി​​െൻറ ഭാഗമായി പാർലമ​​െൻറ് ഉദ്ദേശിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു. 6-8 വയസ്സുള്ളവരുടെ മാത്രം മാനസിക വളർച്ചയുള്ള 38 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ വനിതാ ഡോക്ടർ നൽകിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി ഇൗ അഭിപ്രായം ഉന്നയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - 296870
Next Story