Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധ്യവയസ്കയെ വീടുകയറി...

മധ്യവയസ്കയെ വീടുകയറി പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
കല്ലറ: മധ്യവയസ്കയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പാങ്ങോട് കാക്കാണിക്കര തോട്ടിൻകര പുത്തൻവീട്ടിൽ ചെമ്പൻ വിനോദ് എന്നറിയപ്പെടുന്ന വിനോദി(31)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ഇക്കഴിഞ്ഞ 25നായിരുന്നു സംഭവം. രാത്രി 8.30ഒാടെ അടുക്കളവാതിലൂടെ അകത്തുകയറിയ പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. ബഹളം െവച്ചതോടെ ഓടി രക്ഷപ്പെട്ട ഇയാളെ ചൊവ്വാഴ്ച മൈലമൂട് കാട്ടിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാങ്ങോട് എസ്.ഐ എ. നിയാസ്, അഡീഷനൽ എസ്.ഐ വിഗ്നേശ്വരൻ, എസ്.സി.പി.ഒ മനു, താജുദ്ദീൻ, പ്രവീൺ, ജയപ്രകാശ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story