Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 5:18 AM GMT Updated On
date_range 29 May 2018 5:18 AM GMTജില്ലയെ ഹരിതാഭമാക്കാൻ 21 ലക്ഷം വൃക്ഷത്തൈകൾ
text_fieldsbookmark_border
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകളൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയെ ഹരിതാഭമാക്കി മാറ്റുന്നതിെൻറ ഭാഗമായി സമ്പൂർണ ജലസുരക്ഷാ പദ്ധതിയായ ജലശ്രീയിലൂടെ 21 ലക്ഷം വൃക്ഷൈത്തകളാണ് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്. 73 പഞ്ചായത്തുകളിലും ഇതിനായി നഴ്സറികൾ സജ്ജീകരിച്ചിരുന്നതായി പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ജലശ്രീ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളുകളിൽ തൈകൾ വിതരണം ചെയ്യുന്നത്. നടുന്ന തൈകൾ വാർഡ് തലത്തിൽ പരിപാലിക്കും. വിതരണവും പരിപാലനവും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർവഹിക്കും. സ്കൂളുകളെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ ഓഫിസുകളിലും വൃക്ഷ ത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തിൽ ഒരു ഹരിത വിസ്മയത്തിന് തുടക്കമിടുകയാണ് ജില്ലാ പഞ്ചായത്തെന്നും പ്രസിഡൻറ് വി. കെ. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story