Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹാതുരത്വത്തി​െൻറ...

ഗൃഹാതുരത്വത്തി​െൻറ ഓര്‍മകള്‍ ഉണർത്തി കിഴക്കൻ മേഖല ഞാവല്‍പ്പഴ സമൃദ്ധിയിൽ

text_fields
bookmark_border
പത്തനാപുരം: ഗൃഹാതുരത്വത്തി​െൻറ ഓർമകള്‍ ഉണർത്തി വീണ്ടും ഞാവല്‍പ്പഴങ്ങള്‍ മലയാളിയുടെ ഇഷ്ടഫലമാകുന്നു. കിഴക്കന്‍ മേഖലയില്‍ ഞാവല്‍പ്പഴങ്ങള്‍ പാകമായതോടെ പ്രകൃതിയുടെ രുചി തേടി നിരവധിയാളുകള്‍ എത്തുന്നുണ്ട്. പണ്ടുകാലത്ത് മിക്ക വീടുകളിലും ഞാവല്‍ മരം ഉണ്ടായിരുന്നു. കീടനാശിനികൾ പ്രയോഗിക്കാതെ പ്രകൃതിയുടെ തനത് രുചിയില്‍ ഞാവല്‍ മരങ്ങള്‍ ഗ്രാമങ്ങള്‍ക്കും അന്യമായി കൊണ്ടിരിക്കുകയാണ്. മധുരവും ചവര്‍പ്പും കലര്‍ന്ന രുചി വൈവിധ്യം പുതുതലമുറക്ക് പുത്തന്‍ അനുഭവമാണ് നല്‍കുന്നത്. പോഷകങ്ങളുടെ കലവറയായ ഞാവല്‍പ്പഴം ഉപ്പുകൂട്ടി കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകുമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ, ഇതി​െൻറ കുരു ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ട് കുടിച്ചാലും പ്രമേഹം ഗണ്യമായി കുറയും. സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. ദഹനസഹായി കൂടിയാണ് ഈ ഫലം. സിവിൽ സ്റ്റേഷന് മുന്നിലെ ചളിക്കെട്ട് മാറ്റാൻ നടപടി വേണം അഞ്ചൽ: 2010 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച അഞ്ചൽ മിനി സിവിൽ സ്റ്റേഷന് മുന്നിലെ ചളിവെള്ളക്കെട്ടിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നു. വില്ലേജ് ഒാഫിസ്, കൃഷി ഓഫിസ്, സബ്ട്രഷറി എന്നിവയുൾപ്പെടെ പതിനഞ്ചോളം സർക്കാർ ഒാഫിസുകർ പ്രവർത്തിക്കുന്നതിവിടെയാണ്. നിത്യേന ആയിരക്കണക്കിനാളുകളാണിവിടെ വന്നുപോകുന്നത്. മെയിൻ റോഡിൽനിന്ന് നൂറ് മീറ്ററോളം ഉള്ളിലാണ് സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നിലം നികത്തിയെടുത്ത സ്ഥലമായതിനാൽ ചെറിയ മഴ പെയ്താൽ പോലും ഇവിടം ചളിക്കുണ്ടാകും. കാൽനടയായും ഇരുചക്രവാഹനങ്ങളിലും എത്തുന്നവരാണ് ഏറെയും ദുരിതത്തിലാവുന്നത്. മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ ഇവിടെ കെട്ടിക്കിടക്കുന്ന മലിനജലത്തി​െൻറ വ്യാപ്തിയും വർദ്ധിക്കുന്നതോടൊപ്പം പൊതുജനത്തി​െൻറ ദുരിതവും വർധിക്കും. അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കോ സ​െൻററുകളുടെ ശിലാസ്ഥാപനം ഇന്ന് അഞ്ചൽ: വനം വകുപ്പ് അഞ്ചൽ റേഞ്ച് പരിധിയിലെ ഏരൂർ, ആയൂർ എന്നിവിടങ്ങളിൽ നിർമിക്കുന്ന ഇക്കോ സ​െൻററുകളുടെ ശിലാസ്ഥാപനം തിങ്കളാഴ്ച നടക്കും. ഉച്ചക്ക് 1.30ന് ആയൂർ ജങ്ഷനിൽ നടക്കുന്ന ചടങ്ങിന് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസും മൂന്നിന് ഏരൂർ ജങ്ഷനിൽ നടക്കുന്ന ചടങ്ങിന് ഏരൂർ ഗ്രാമപഞ്ചായത്തു് പ്രസിഡൻറ് ഒാമനാ മുരളിയും അധ്യക്ഷതവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story