Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 5:14 AM GMT Updated On
date_range 28 May 2018 5:14 AM GMTഓട്ടോയില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടി യുവതി രക്ഷപ്പെട്ടു
text_fieldsbookmark_border
വിഴിഞ്ഞം: സവാരി വിളിച്ച ഓട്ടോയില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഓട്ടോയിൽ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടി യുവതി രക്ഷപ്പെട്ടു. സംഭവ ശേഷം രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ വിഴിഞ്ഞം നെല്ലിക്കുന്ന് വീട്ടില്‍ ബിജുവിനെ(26) വിഴിഞ്ഞം പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുക്കോല ഭാഗത്തുനിന്ന് പുല്ലുവിളയിലേക്ക് സവാരി പോകാന്‍ ബിജുവിെൻറ ഓട്ടോ വിളിച്ചതാണ് യുവതി. പുളിങ്കുടി എത്തിയപ്പോള്‍ നേരെ പോകുന്നതിന് പകരം ബിജു പ്രധാന റോഡില്‍നിന്ന് തിരിഞ്ഞ് ഉച്ചക്കട ഭാഗത്തേക്ക് പോകുന്ന ഇടറോഡിലേക്ക് പോയി. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി വാഹനം നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബിജു തയാറായില്ല. ഇതിനിടെ ബിജു ലൈംഗിക അതിക്രമങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് യുവതി പുറത്തേക്ക് ചാടുകയായിരുന്നു. ഇതു കണ്ട ബിജു ഓട്ടോ നിർത്താതെ രക്ഷപ്പെട്ട് പോവുകയായിരുന്നെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. റോഡിലേക്ക് വീണ് പരിക്കേറ്റ യുവതി വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. ഇയാളുടെ ഓട്ടോയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story