Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടന്‍ കൈതച്ചക്കയുമായി...

നാടന്‍ കൈതച്ചക്കയുമായി ഹോര്‍ട്ടികോര്‍പ്

text_fields
bookmark_border
അഞ്ചാലുംമൂട്: ഇരുമ്പും മറ്റ് അവശ്യ പോഷകങ്ങളും ഏറെയുള്ള രുചിയുടെ രാജാവാണ് പൈനാപ്പിള്‍. നോമ്പുതുറക്ക് ഒഴിവാക്കാനാകാത്ത പഴവർഗം. പൈനാപ്പിള്‍ എന്ന് വിളിച്ച് തഴമ്പിച്ച മലയാളിയുടെ തനി നാടന്‍ കൈതച്ചക്ക റമദാന്‍ വിപണിയിലെത്തിച്ച് വിലക്കുറവില്‍ വില്‍പന നടത്തുകയാണ് ഹോര്‍ട്ടികോര്‍പ്. രണ്ട് ദിവസം മുമ്പ് വരെ കിലോക്ക് 50 രൂപയായിരുന്ന കൈതച്ചക്കക്ക് 42 രൂപയാണ് ഹോര്‍ട്ടികോര്‍പ്പില്‍ വ്യാഴാഴ്ചത്തെ വില. അഞ്ചല്‍, ഏരൂര്‍ ഭാഗങ്ങളിലെ ഫാമുകളില്‍ നിന്നാണ് കൈതച്ചക്ക ഹോര്‍ട്ടി കോര്‍പ്പിലെത്തുന്നത്. പൊതുവിപണിയിലും വഴിയോരകച്ചവടങ്ങളിലും നാലും അഞ്ചും കൈതച്ചക്കകള്‍ 100 രൂപ നിരക്കിലാണ് വിൽക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story