Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ.എൻ. മുരളീധരൻ നായർ...

ഇ.എൻ. മുരളീധരൻ നായർ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും മുൻ പ്രതിപക്ഷ നേതാവ് വി.എസ‌്. അച്യുതാനന്ദ​െൻറയും പ്രൈവറ്റ് സെക്രട്ടറിയും സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഇ.എൻ. മുരളീധരൻ നായർ (83) നിര്യാതനായി. പക്ഷാഘാതത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കവടിയാർ ഗോൾഫ‌് ലിങ്ക‌്സിൽ കവടിയാർ ഗാർഡൻസ് ബി -32ൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന‌് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ഭവാനിയമ്മ. മക്കൾ: അപർണ, ആര്യ (പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ്). മരുമക്കൾ: ബാലു (ബിസിനസ്), പ്രതാപ് നായർ (ന്യൂസ് ഹെഡ്, ചാനൽ-ഡി, ദുബൈ). യുഗരശ്മി, ദി വേൾഡ‌് പ്ലസ‌് എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമ​െൻററിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഇ.കെ. നായനാരെക്കുറിച്ചും ഡോക്യുമ​െൻററി ചെയ്തു. ഡൽഹി, തിരുവനന്തപുരം ദൂരദർശനുവേണ്ടി നിരവധി ഡോക്യുമ​െൻററികൾ ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story