Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബശ്രീ കേരള...

കുടുംബശ്രീ കേരള സമൂഹത്തിെൻറ മുഖശ്രീ ^മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
കുടുംബശ്രീ കേരള സമൂഹത്തി​െൻറ മുഖശ്രീ -മന്ത്രി കടന്നപ്പള്ളി കൊല്ലം: സംസ്ഥാനത്തി​െൻറ സാമൂഹിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്ന കുടുബശ്രീ മിഷൻ നാടി​െൻറ മുഖശ്രീയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആശ്രാമം മൈതാനത്ത് കുടുംബശ്രീയുടെ 20ാമത് ജില്ലാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഐഷാപോറ്റി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ച പനയം, കടയ്ക്കൽ, വെട്ടിക്കവല സി.ഡി.എസുകൾക്ക് മുൻ എം.പി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെപ്കോ ചെയർപേഴ്സൻ ജെ. ചിഞ്ചുറാണി കേരള ചിക്കൻ കുടുംബശ്രീ ഹാച്ചറി യൂനിറ്റിനുള്ള ധനസഹായം വിതരണം ചെയ്തു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എ.ഡി.എം കെ.ആർ. മണികണ്ഠൻ വിതരണം ചെയ്തു. കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി. അജോയ് നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോഒാഡിനേറ്റർ എ.ജി. സന്തോഷ്, അസി. കോഓഡിനേറ്റർമാരായ വി.ആർ. അജു, എസ്. സബൂറാബീവി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story