Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:24 AM GMT Updated On
date_range 2018-05-24T10:54:00+05:30വീട്ടമ്മയെ ആക്രമിച്ചയാൾ റിമാൻഡിൽ
text_fieldsചവറ: കമ്പിപ്പാരയുമായി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. നടുവത്തുചേരി പള്ളിക്കളയിൽ സലിമിനെയാണ് (48) റിമാൻഡ് ചെയ്തത്. പന്മന നടുവത്തുചേരി ചെറുവിള പടീറ്റതിൽ പ്രവാസിയായ ഷിഹാബുദ്ദീെൻറ ഭാര്യ റഹ്മത്തിനാണ് (40) തലക്കും മുഖത്തും ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സലീം റഹ്മത്തിെൻറ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറ് കൊല്ലം: ആശ്രാമം മൈതാനിയിൽ സൂര്യ ക്ലബ് സംഘടിപ്പിച്ച ഓൾ ഇന്ത്യ ടി ട്വൻറി ക്രിക്കറ്റ് ടൂർണമെൻറിൽ ബുധനാഴ്ച നടന്ന ആദ്യമത്സരത്തിൽ ആത്രേയ തൃശൂരിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പ്രതിഭ കൊട്ടാരക്കര സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം മത്സരത്തിൽ മാസ്റ്റേഴ്സ് തിരുവനന്തപുരത്തെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി മാസ്റ്റേഴ്സ് റോയൽ എറണാകുളം സെമിഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ സൗത്ത് സോൺ ചെന്നൈ, സി.സി.പി പുനലൂരിനെ നേരിടും. ഉച്ചക്ക് ഒന്നിന് നടക്കുന്ന നാലാം ക്വാർട്ടർഫൈനലിൽ മദ്രാസ് റോയൽ ക്രിക്കറ്റ് ക്ലബ് ചെന്നൈ, കെൻറ് അഞ്ചലിനെ നേരിടും. നടപ്പാത ഉദ്ഘാടനം അഞ്ചാലുംമൂട്: പനയം അമ്പഴവയൽ വാർഡിൽ പനയം ഗ്രാമപഞ്ചായത്ത് 22 ലക്ഷം രൂപ മുടക്കി നിർമിച്ച ഓടയുടെയും നടപ്പാതയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരൻ നിർവഹിച്ചു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീല, പഞ്ചായത്ത് അംഗം രതിയമ്മാൾ എന്നിവർ സംസാരിച്ചു.
Next Story