Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:08 AM GMT Updated On
date_range 2018-05-24T10:38:59+05:30വാചകമടിയല്ല വികസനമെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം-ചെന്നിത്തല
text_fieldsതിരുവനന്തപരും: വാചകമടിയല്ല വികസനമെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തറക്കല്ലിടലല്ല വികസനമെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികളെന്തെങ്കിലും ഉണ്ടെങ്കിലല്ലേ ഇടതു സര്‍ക്കാറിന് തറക്കല്ലിടാന്‍ കഴിയൂ. ആ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് കാലത്ത് തറക്കല്ലിടല്‍ മാത്രമല്ല, പദ്ധതികള്‍ അതിവേഗം മുന്നോട്ട് നീക്കി കാണിച്ചു തന്നു. കൊച്ചി മെട്രോ 45 മാസംകൊണ്ട് റെക്കോഡ് വേഗത്തിലാണ് യു.ഡി.എഫ് കാലത്ത് പൂര്‍ത്തീകരിച്ചത്. മെട്രോയുടെ രണ്ടാം ഘട്ടം എന്തായി. തിരുവനന്തപുരത്തും കോഴിക്കോട്ടും 2018ല്‍ ലൈറ്റ് മെട്രോ ഓടിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. ഇടതു സര്‍ക്കാര്‍ അതു തകിടം മറിച്ചു. വിഴിഞ്ഞവും അവതാളത്തിലായി. കണ്ണൂര്‍ വിമാനത്താവളം എന്ന് കമീഷന്‍ ചെയ്യാന്‍ കഴിയുമെന്നും അറിയില്ല. ഈ സര്‍ക്കാറിന് ഏതെങ്കിലും ഒരു പദ്ധതിയെങ്കിലും പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞോ എന്ന് മുഖ്യമന്ത്രി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story