Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:26 AM GMT Updated On
date_range 2018-05-23T10:56:59+05:30കുട്ടികളെ ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു
text_fieldsപന്മന: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പന്മന പഞ്ചായത്തിലെ കുട്ടികളെ പഞ്ചായത്ത് ഭരണ സമിതി ആദരിക്കും. സദ്ഗമയ എന്ന പരിപാടിയില്‍ എല്ലാവര്‍ക്കും വിജയത്തിെൻറ പ്രതീകമായി വൃക്ഷത്തിെൻറ തൈ, മൊമേൻറാ, എ.പി.ജെ. അബ്ദുൽ കലാമിെൻറ പുസ്തകം എന്നിവ നല്‍കിയാണ് ആദരിക്കുന്നതെന്ന് പ്രസിഡൻറ് എസ്. ശാലിനി, വൈസ് പ്രസിഡൻറ് ജെ. അനില്‍ എന്നിവര്‍ അറിയിച്ചു. വ്യാഴാഴ്ച 2.30ന് പഞ്ചായത്തങ്കണത്തില്‍ നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷിത്വ വാർഷികം കൊല്ലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാർഷികം കടപ്പാക്കട മണ്ഡലത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ആശ്രാമം എ.വൈ.കെ. ജങ്ഷനിൽ നടന്ന ചടങ്ങുകൾ കോൺഗ്രസ് നേതാവ് ഡി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പ്രാർഥനയും പുഷ്പാർച്ചനയും നടന്നു. എം. താജഹാൻ അധ്യക്ഷത വഹിച്ചു. പി. പ്രഭാത്കുമാർ, തറയിൽ ശ്രീദത്ത്, കൊല്ലം സീക്കോ, കെ. രാജീവ്, ജെ. ജയപ്രകാശ്, ബാലകൃഷ്ണൻ, കെ.കെ. അശോകൻ, ആശ്രാമം സജീവ്, ജെ. രമണൻ, ശരത് കടപ്പാക്കട എന്നിവർ സംസാരിച്ചു.
Next Story