Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:23 AM GMT Updated On
date_range 2018-05-23T10:53:58+05:30ആധുനിക കേരള സൃഷ്ടിയിൽ ഗ്രന്ഥശാലകളുടെ പങ്ക് നിസ്തുലം ^ഡെപ്യൂട്ടി സ്പീക്കർ
text_fieldsആധുനിക കേരള സൃഷ്ടിയിൽ ഗ്രന്ഥശാലകളുടെ പങ്ക് നിസ്തുലം -ഡെപ്യൂട്ടി സ്പീക്കർ ശാസ്താംകോട്ട: ആധുനിക കേരളത്തിെൻറ സൃഷ്ടിയിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും പുസ്തകങ്ങളും നൽകിയ സംഭാവന നിസ്തുലമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയുടെ പഠനസഹായ സ്കോളർഷിപ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു മെറിറ്റ് അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീജ അധ്യക്ഷതവഹിച്ചു. പി.കെ. ഗോപൻ അനുമോദനവും മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുമ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അക്കരയിൽ ഹുസൈൻ കലാമത്സരവിജയികളെ ആദരിച്ചു. പഠനസഹായ സ്കോളർഷിപ്പുകൾ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം മനു വി. കുറുപ്പ് വിതരണം ചെയ്തു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ള, കെ.ആർ.ജി. പിള്ള, ആദിത്യൻ സുരേഷ്, ലളിതകല സാഹിത്യ അവാർഡ് നേടിയ കലാമണ്ഡലം മുതുപിലാക്കാട് ചന്ദ്രശേഖരൻപിള്ള, ഓമനക്കുട്ടൻ എന്നിവരെ ആദരിച്ചു. പി.കെ. രവി, രാജേഷ് വരവിള, വി.ആർ. പ്രകാശ് എന്നിവർ സംസാരിച്ചു. ആർ. അനിൽ സ്വാഗതവും ഷൈജൻ സത്യചിത്ര നന്ദിയും പറഞ്ഞു.
Next Story