Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിപ: യുവജന...

നിപ: യുവജന സ്​ക്വാഡുകളുമായി ഡി.വൈ.എഫ്​.​െഎ

text_fields
bookmark_border
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ ഡി.വൈ.എഫ്.ഐ ഘടകങ്ങളും അടിയന്തരമായി രംഗത്തിറങ്ങണമെന്ന്സംസ്ഥാന സെക്രേട്ടറിയറ്റ്. കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് പിടിപെട്ട് മരണം സ്ഥിരീകരിച്ചതിനാൽ ജാഗ്രതാപ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകും. രോഗം സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി യുവജന സ്‌ക്വാഡുകൾ പ്രവർത്തനസജ്ജമാക്കും. രോഗിയെ പരിചരിക്കുന്നതിനിടെ മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകി സംരക്ഷിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story