Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനകീയ അധ്യാപകന് നാട്...

ജനകീയ അധ്യാപകന് നാട് യാത്രയയപ്പ് നൽകി

text_fields
bookmark_border
വെഞ്ഞാറമൂട്: . വാമനപുരം സർക്കാർ സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമാധ്യാപകൻ വി.എസ്. അശോകിനാണ് പൗരാവലി യാത്രയയപ്പ് നൽകിയത്. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാറി​െൻറയും കേന്ദ്രസർക്കാറി​െൻറയും അവാർഡ് തുടർച്ചയായ വർഷങ്ങളിൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രഥമാധ്യാപകനായിരിെക്ക വാമനപുരം സർക്കാർ സ്കൂളിൽ അക്കാദമിക് തലത്തിൽ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ബി. സന്ധ്യ, രാജീവ് പി. നായർ, എസ്.കെ. ലെനിൻ, ഒ. ഉഷ, ബി. ജയകുമാർ, കെ.എൽ. ബിച്ചു, എസ്.എം.സി ചെയർമാൻ സുരേഷ്, സി.കെ. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. വി.എസ്. അശോക് മറുപടിപ്രസംഗം നടത്തി. എ. ഷജീർ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story