Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധനവില വര്‍ധന:...

ഇന്ധനവില വര്‍ധന: ഏജീസ്​ ഒാഫിസ്​ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: ഇന്ധനവില വര്‍ധനക്കെതിരെ ഡി.സി.സി പ്രതിഷേധ പ്രകടനം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ഏജീസ് ഓഫിസിലേക്ക് നടത്തിയ പ്രകടനം കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ധനയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ശ്രീകണ്ഠന്‍നായര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം കെ.എസ്. ഗോപകുമാര്‍, കാവല്ലൂര്‍ മധു, ലഡ്ഗർ ബാബ, ജോണ്‍സണ്‍ ജോസഫ്, ബ്ലോക്ക് പ്രസിഡൻറുമാരായ നാരായണ പിള്ള, പത്മകുമാര്‍, മണ്ണാമൂല രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story