Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:38 AM GMT Updated On
date_range 2018-05-22T11:08:59+05:30അധികാരകേന്ദ്രങ്ങളെല്ലാം സംഘടിത മതശക്തികളുടെ നിയന്ത്രണത്തിൽ ^വെള്ളാപ്പള്ളി
text_fieldsഅധികാരകേന്ദ്രങ്ങളെല്ലാം സംഘടിത മതശക്തികളുടെ നിയന്ത്രണത്തിൽ -വെള്ളാപ്പള്ളി കൊല്ലം: അധികാരകേന്ദ്രങ്ങളെല്ലാം ഇപ്പോൾ സംഘടിത മതശക്തികളുടെ നിയന്ത്രണത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം കൊല്ലം യൂനിയെൻറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എസ്.എൻ വനിതാ കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദർശരാഷ്ട്രീയം മാറി അടവ്രാഷ്ട്രീയം വന്നപ്പോൾ ജനാധിപത്യം മതാധിപത്യമായി. എല്ലാ നിയന്ത്രണവും സവർണശക്തികൾ കൈയടക്കിയപ്പോൾ പിന്നാക്ക വിഭാഗങ്ങൾ വെറും വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമായി. എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം ഇപ്പോൾ സമ്പത്താണ്. വിദ്യാഭ്യാസം നേടുന്നതിനും രാഷ്ട്രീയത്തിൽ ഉയരുന്നതിനും സമൂഹത്തിൽ അംഗീകാരം ലഭിക്കുന്നതിനും സമ്പത്ത് വേണം. ഈഴവ സമുദായാംഗങ്ങൾക്ക് സാമ്പത്തികഅടിത്തറ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോഫിനാൻസ് ആരംഭിച്ചത്. എന്നാൽ, അതിെൻറ പേരിലും തന്നെ വേട്ടയാടി. സമുദായത്തിെൻറ ക്ഷേമത്തിനായി യോഗം നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതികളെയെല്ലാം ഒരു വിഭാഗം തകർക്കാൻ ശ്രമിക്കുന്നു. ഈ സമുദായത്തിലുള്ളവർ തന്നെ സമുദായത്തിെൻറ ശത്രുക്കളായി മാറുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയൻ പ്രസിഡൻറ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ചു.
Next Story