Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:38 AM GMT Updated On
date_range 22 May 2018 5:38 AM GMTആർ.പി.എല്ലിലെ തൊഴിലാളികളുടെ ജീവിതസാഹചര്യം നേരിട്ടറിയാൻ മന്ത്രി എത്തുന്നു
text_fieldsbookmark_border
പുനലൂർ: തോട്ടം തൊഴിലാളികളുടെ ജീവിതസാഹചര്യം നേരിട്ടറിയാൻ വ്യാഴാഴ്ച തൊഴിൽമന്ത്രി എത്തുന്നു. റീഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡിെൻറ (ആർ.പി.എൽ) അയിരനല്ലൂർ, കുളത്തൂപ്പുഴ എസ്റ്റേറ്റുകൾ മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിക്കും. 'തൊഴിലാളികൾക്കൊപ്പം ഒരു ദിനം' പദ്ധതിക്ക് തുടക്കമിടുന്നതിെൻറ ഭാഗമാണിത്. ബുധനാഴ്ച വൈകീട്ടോടെയെത്തുന്ന മന്ത്രി രാത്രി എസ്റ്റേറ്റിൽ തങ്ങും. തൊഴിലാളിലയങ്ങളിലെ സന്ദർശനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും. കുളത്തൂപ്പുഴ ഫാക്ടറി സന്ദർശിച്ചശേഷം അയിരനല്ലൂർ എസ്റ്റേറ്റിലെത്തി തൊഴിലാളികളിൽ നിന്ന് പരാതികളും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കും. തൊഴിലാളികൾക്കുള്ള ഭവനപദ്ധതിക്ക് പരിഗണിക്കുന്ന സ്ഥലവും സന്ദർശിക്കും. ആർ.പി.എല്ലിൽ റബർകൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി തൈ നടും. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ആർ.പി.എല്ലിൽ നട്ട കശുമാവ് തൈകളുടെ പരിപാലനവും മന്ത്രി നേരിട്ട് വിലയിരുത്തും. ഉച്ചക്കുശേഷം കൂവക്കാട് സ്കൂളിൽ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കും. ഓഖി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഓട്ടോക്ക് മുകളിൽ മരം വീണ് മരിച്ച തൊഴിലാളി വിശ്വനാഥെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറും. മന്ത്രി കെ. രാജുവും കൂടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story