Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:36 AM GMT Updated On
date_range 2018-05-22T11:06:00+05:30ഈശ്വരവിശ്വാസം ആത്മാവിന് മോക്ഷം ലഭിക്കാൻ -^ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
text_fieldsഓച്ചിറ: ആത്മാവിന് മോക്ഷം ലഭിക്കാനാണ് ഈശ്വരവിശ്വാസവും ആരാധനയുമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ 'ഹൈന്ദവ തത്ത്വശാസ്ത്രം ആചാര്യന്മാരുടെ കാഴ്ചപ്പാടില്‍'എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ തത്ത്വശാസ്ത്രത്തിൽ വിശ്വാസവും അറിവും ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യമനസ്സില്‍ സമൂലമായ പരിവര്‍ത്തനം ഉണ്ടാകൂ. അപ്പോള്‍ മാത്രേമ നാട്ടില്‍ അക്രമവും അരാജകത്വവും ഇല്ലാതാക്കാന്‍ കഴിയൂവെന്നും സ്വാമി പറഞ്ഞു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ. ജയമോഹന്‍, കെ.പി. ചന്ദ്രന്‍, ചൂനാട് വിജയന്‍പിള്ള, എസ്. ജയപ്രകാശ്, എസ്. ശശിധരന്‍പിള്ള, എലമ്പടത്ത് രാധാകൃഷ്ണന്‍, ജ്യോതികുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Next Story