Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരുന്നറിവ് 2018...

മരുന്നറിവ് 2018 –പ്രദർശനത്തിൽ മെഡിസിറ്റിക്ക് മികച്ച നേട്ടം

text_fields
bookmark_border
കൊല്ലം: മരുന്നറിവ്- 2018 ദേശീയ ഫാർമസി പ്രദർശനത്തിലും സെമിനാറിലും ട്രാവൻകൂർ മെഡിസിറ്റിക്ക് മികച്ച നേട്ടം. സംസ്ഥാന ഫാർമസി കൗൺസിൽ, കേരള സ്റ്റേറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ, ഓൾ ഇന്ത്യ ഗവൺമ​െൻറ് ഫാർമസിസ്റ്റ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ജനകീയ ബോധവത്കരണ പ്രദർശനത്തിൽ ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡിപ്പാർട്മ​െൻറ് ഓഫ് ക്ലിനിക്കൽ ഫാർമക്കോളജി ആൻഡ് ഫാർമസി പ്രാക്ടീസി​െൻറ സ്റ്റാൾ ശ്രദ്ധേയമായി. മരുന്നുകളുടെ അളവുകളെക്കുറിച്ച് വിവിധ പ്രചാരണ മാധ്യമങ്ങൾ ഉപയോഗിച്ച് ജനകീയ ബോധവത്കരണം സാധ്യമാക്കുന്നതായിരുന്നു സ്റ്റാൾ. ദേശീയ പ്രതിനിധി സംഗമത്തിൽ, ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസി വിഭാഗം രൂപവത്കരിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ മെഡിസിറ്റി സീനിയർ ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ് ഡോ. ഫിനി പി. തമ്പാൻ അവതരിപ്പിച്ചത് കോൺഫറൻസിലെ മികച്ച പ്രബന്ധമായി തെരഞ്ഞെടുക്കപ്പെട്ടു. ബഹുമതി പത്രവും പ്രദർശനത്തിൽ പങ്കെടുത്തവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റുകളും ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ പി. തങ്കച്ചൻ വിതരണം ചെയ്തു. ട്രാവൻകൂർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. നൈജു അജുമുദ്ദീൻ, ക്ലിനിക്കൽ ഫാർക്കോളജി വിഭാഗം മേധാവി ഡോ. ജിഹാന ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story