Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:32 AM GMT Updated On
date_range 2018-05-22T11:02:59+05:30അഭിമുഖം മേയ് 23ന്
text_fieldsകൊല്ലം: മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം 23ന് നടക്കും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് ജയിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് മയ്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ജില്ലാ രജിസ്ട്രാര്‍ ഓഫിസും സബ് രജിസ്ട്രാര്‍ ഓഫിസുകളും ജൂണ്‍ അഞ്ചു മുതല്‍ ഹരിതചട്ടത്തിലേക്ക് കൊല്ലം : ജില്ലാ രജിസ്ട്രാര്‍ ഓഫിസും ജില്ലയിലെ 30 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ജൂണ്‍ അഞ്ചു മുതല്‍ ഹരിതചട്ടം പ്രാവർത്തികമാകുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ടി. ഷീല അറിയിച്ചു. പരിസര ശുചിത്വം പാലിക്കുന്നതിനും മാലിന്യത്തിെൻറ അളവ് കുറക്കുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുമാണ് ഹരിതചട്ടം പാലിക്കുന്നത്. ഓഫിസുകളില്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഡിസ്‌പോസബിള്‍ സാധനങ്ങൾക്ക് പകരം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കും. ഓഫിസുകളില്‍ പൊതിച്ചോറ് കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിക്കും. ജില്ലാ രജിസ്ട്രാര്‍ ഓഫിസിലും സബ് രജിസ്ട്രാര്‍ ഓഫിസുകളിലും നടക്കുന്ന എല്ലാ ചടങ്ങുകളിലും ഹരിതചട്ടം പാലിക്കും. പ്ലാസ്റ്റിക്, ഫ്ലക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, തെര്‍മോകോള്‍ എന്നിവക്ക് പകരം തുണി, പേപ്പര്‍ എന്നിവ ഉപയോഗിക്കും. ഉച്ചഭക്ഷണത്തിനു ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം പ്രത്യേക ബിന്നുകളില്‍ ശേഖരിച്ച് പൈപ്പ് കമ്പോസ്റ്റിങ്ങിലൂടെ സംസ്‌കരിച്ച് വളമായി ഉപയോഗിക്കും. പൊതുജനത്തിെൻറ ബോധവത്കരണത്തിനായി ഹരിതചട്ട ബോര്‍ഡുകള്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം സ്ഥാപിച്ചു. തേക്ക് തടി ചില്ലറ വിൽപന കൊല്ലം: പുനലൂര്‍ തടി വിൽപന ഡിവിഷെൻറ കടയ്ക്കാമണ്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ജൂണ്‍ ആറു മുതല്‍ രണ്ട്- ബി, മൂന്ന് -ബി ഇനങ്ങളില്‍പ്പെട്ട തേക്ക് തടി വില്‍ക്കുന്നു. വീടിെൻറ അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി വാങ്ങാം. ഫോൺ: 8547600762, 0475-2222617.
Next Story