Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:30 AM GMT Updated On
date_range 2018-05-22T11:00:00+05:30പൊലീസ് സ്റ്റേഷനിൽ സോളാർ ലൈറ്റ് സ്ഥാപിക്കണം
text_fieldsഅഞ്ചൽ: വൈദ്യുതി നിലച്ചാൽ പ്രവർത്തനം അവതാളത്തിലാകുന്ന അഞ്ചൽ പൊലീസ് സ്റ്റേഷനിൽ സോളാർ ലൈറ്റ് സിസ്റ്റം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലമായതോടെ വൈദ്യുതി മുടക്കം പതിവാണ്. ഇതു മണിക്കൂറുകൾ വരെ നീളും. ഈ നേരമത്രയും സ്റ്റേഷനും പരിസരവും ഇരുട്ടിലാകുന്നതോടെ മെഴുകുതിരി വെട്ടമാണ് ഏകആശ്രയം. ഇതുമൂലം പരാതിയുമായി വരുന്ന ജനങ്ങളും പൊലീസും ദുരിതത്തിലാണ്. ഇൻസ്പെക്ടറുടെ കാര്യാലയം, കോൺഫറൻസ് ഹാൾ, ആയുധപ്പുര, റെക്കോഡ്സ് റൂം, ലോക്കപ്പ്, വിശ്രമമുറികൾ ഉൾപ്പെടെയുള്ളതാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഇരുനില മന്ദിരം. വനിതാ പൊലീസുകാരുൾപ്പെടെ രാവും പകലും ജോലി ചെയ്യുന്ന കൊല്ലം റൂറൽ പൊലീസിലെതന്നെ മികച്ച സ്റ്റേഷനുകളിലൊന്നാണിത്. ഏതാനും ദിവസം മുമ്പ്, ലോക്കപ്പിൽ സൂക്ഷിച്ചിരുന്ന പ്രതി രാത്രിയിൽ രക്ഷപ്പെട്ടത് ഇവിടെ വൈദ്യുതി ഇല്ലാത്ത സമയത്തായിരുന്നു. കോടികൾ െചലവാക്കി മൂന്നു വർഷം മുമ്പാണ് പുതിയ പൊലീസ് സ്റ്റേഷൻ സമുച്ചയം ഇവിടെ പ്രവർത്തനം ആരംഭിച്ചത്.
Next Story