Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹരിതവിസ്​മയ അനന്തപുരി...

ഹരിതവിസ്​മയ അനന്തപുരി ഇന്ന്​ സമാപിക്കും

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ എ​െൻറ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനം, ജല സംരക്ഷണം, ഗ്രീൻ േപ്രാട്ടോകോൾ, പകർച്ചപ്പനി പ്രതിരോധം എന്നിവയുടെ സന്ദേശം ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച ഹരിത വിസ്മയ അനന്തപുരി ചൊവ്വാഴ്ച സമാപിക്കും. നഗരസഭയും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഈ ബോധവത്കരണ പരിപാടി ഏപ്രിൽ 18ന് കഴക്കൂട്ടം വാർഡിൽ നിന്നാണ് ആരംഭിച്ചത്. നഗരസഭയുടെ 100 വാർഡുകളും സന്ദർശിച്ചാണ് സന്ദേശയാത്ര സമാപിക്കുന്നത്. ബോധവത്കരണ ക്ലാസുകൾ, തെരുവ് നാടകങ്ങൾ, മാജിക് ഷോ എന്നിവയാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഇതോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സ്വാപ്പ് ഷോപ്പി​െൻറ ഉദ്ഘാടനവും നടക്കും. ഹരിതവിസ്മയ അനന്തപുരിയിലൂടെ നഗരവാസികളിൽനിന്ന് ശേഖരിച്ച ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, ഇലക്േട്രാണിക് ഉപകരണങ്ങൾ എന്നിവ പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യും. ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story