Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണറവിള ഇടവക...

കണ്ണറവിള ഇടവക സമൂഹവിവാഹം സംഘടിപ്പിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: രൂപതയിലെ കണ്ണറവിള ഇടവകയുടെ ഗോൾഡൻ ജൂബിലി സമൂഹവിവാഹം സംഘടിപ്പിച്ച് ആഘോഷിച്ചു. നിർധനരായ മൂന്ന് പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്. ദമ്പതികള്‍ക്ക്‌ ഇടവകയുടെ വകയായി രണ്ടുലക്ഷം രൂപയുടെ സ്വര്‍ണവും അമ്പതിനായിരം രൂപയും നല്‍കി. ദിവ്യബലിക്ക് മോൺ. വി.പി. ജോസ് മുഖ്യകാർമികനായി. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് വിവാഹങ്ങൾ ആശീർവദിച്ചു. റവ. ഫാ. അനിൽകുമാർ എസ്.എം വചനസന്ദേശം നൽകി. റവ. ഡോ. അലോഷ്യസ്, ഇടവക വികാരി ഫാ. ബിനു ടി. എന്നിവർ സഹകാർമികരായി. തുടർന്ന് നടന്ന അനുമോദന സമ്മേളനം ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു ടി. അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മോൺ ജി. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story