Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവജന കമീഷ​െൻറ...

യുവജന കമീഷ​െൻറ സന്നദ്ധപ്രവർത്തകരാകാം: വാക്^ ഇൻ ഇൻറർവ്യൂ 21ന്

text_fields
bookmark_border
യുവജന കമീഷ​െൻറ സന്നദ്ധപ്രവർത്തകരാകാം: വാക്- ഇൻ ഇൻറർവ്യൂ 21ന് തിരുവനന്തപുരം: സംസ്ഥാന യുവജന കമീഷൻ ബോധവത്കരണപ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നതിന് വാക്- -ഇൻ-ഇൻറർവ്യൂ നടത്തുന്നു. മദ്യ--മയക്കുമരുന്ന്ദുരുപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിെരയും റോഡ്‌സുരക്ഷ, മാനസികാരോഗ്യം, പരിസ്ഥിതി സംരക്ഷണം, കാർഷിക-പാരിസ്ഥിതിക പ്രശ്‌നങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രവർത്തനങ്ങൾ എന്നിവയുടെ ബോധവത്കരണത്തിനാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായി 21ന് രാവിലെ 10ന് കൊല്ലം ഗവൺമ​െൻറ് െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് ഇൻറർവ്യൂ. പ്ലസ് ടുവാണ് യോഗ്യത. പ്രായപരിധി 18-40. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോറം www.ksyc.kerala.gov.in . എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും രണ്ടു ഫോട്ടോയും സഹിതം ഇൻറർവ്യൂവിന് എത്തണം. ഫോൺ: 0471 2308630. പിന്നാക്കവിഭാഗങ്ങളിലെ ഭവനരഹിതർക്കായി 'എ​െൻറ വീട്' ഭവനവായ്പ പദ്ധതി തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിൽെപട്ട (ഒ.ബി.സി) ഭവനരഹിതർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഭവനനിർമാണ വായ്പ നൽകുന്നു. എ​െൻറ വീട് പദ്ധതിയിലൂടെ ഏഴര മുതൽ എട്ടു ശതമാനം വരെ പലിശനിരക്കിൽ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് ആറു സ​െൻറും നഗരപ്രദേശത്ത് അഞ്ചുസ​െൻറും ഭൂമി സ്വന്തമായുള്ളവർക്ക് വായ്പ ലഭിക്കും. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ധനസഹായത്തിനുപുറമേ ആവശ്യമുള്ള തുക കണ്ടെത്തുന്നതിനും പദ്ധതി പ്രയോജനപ്പെടുത്താം. വായ്പവിതരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 9.30ന് പാലക്കാട് ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. സാന്ത്വനപരിചരണമേകാൻ ഹോമിയോ വകുപ്പി​െൻറ കരുണ പദ്ധതി തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പി​െൻറ സാന്ത്വനപരിചരണപദ്ധതി കരുണയുടെ ലോഗോ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കിഴക്കേകോട്ട പട്ടം താണുപിള്ള ഗവൺമ​െൻറ് ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതിപ്രവർത്തനം. ഒ.പി. വിഭാഗം, ഗൃഹസന്ദർശനം, സാന്ത്വന ചികിത്സക്കാവശ്യമായ ഉപകരണവിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story