Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:24 AM GMT Updated On
date_range 2018-05-20T10:54:00+05:30ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക മനുഷ്യാവകാശ കമീഷെൻറ കടമ ^പി. മോഹനദാസ്
text_fieldsഉദ്യോഗസ്ഥരെ നിയന്ത്രിക്കുക മനുഷ്യാവകാശ കമീഷെൻറ കടമ -പി. മോഹനദാസ് പത്തനാപുരം: അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കമീഷെൻറ കടമയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ്. പത്തനാപുരം ഗാന്ധിഭവനില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമീഷന്‍ നല്ല ഭരണത്തിെൻറ ഭാഗമാണ്. കമീഷെൻറ നടപടികള്‍ സര്‍ക്കാറിനെതിരല്ല. സര്‍ക്കാര്‍ നടപ്പാക്കിയ നിയമങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുകയും ഭാഗമാവുകയുമാണ് ചെയ്യുന്നത്. നിയമങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമാകുന്ന ഉദ്യോഗസ്ഥരെ അതു പ്രാവര്‍ത്തികമാക്കാന്‍ നിർബന്ധിക്കുന്ന നടപടികളാണ് കമീഷന്‍ കൈക്കൊള്ളുന്നത്. കസ്റ്റഡി മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തുടങ്ങി സമൂഹത്തില്‍ അനീതി നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഇടപെടും. മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ജനദ്രോഹപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം സി.ജെ. ആൻറണി അധ്യക്ഷതവഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. ജില്ല സബ് ജഡ്ജി ആര്‍. സുധാകാന്ത്, സി. ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ പ്രഫ. ടി. കോമളകുമാരി, സി.ഡബ്ല്യു.സി അംഗം പി.എസ്.എം. ബഷീര്‍, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ജേണലിസം വിഭാഗം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള, എസ്. സുവര്‍ണകുമാര്‍, കെ. ധർമരാജന്‍, നൗഫല്‍ ബാഖവി തലനാട്, അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, ബെന്നി ജോസഫ് ജനപക്ഷം, വിഷ്ണുദേവ്, കലാപ്രേമി ബഷീര്‍, ലൈല ദിവാകരന്‍, സിദ്ധിഖ് സജീവ്, ഷാജി മുംബൈ, അഡ്വ. സജീവ്, ജോര്‍ജ് കുളങ്ങര എന്നിവര്‍ സംസാരിച്ചു.
Next Story