Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:14 AM GMT Updated On
date_range 2018-05-20T10:44:58+05:30കെ.എഫ്.ഡി.സി: ഹൈകോടതി നിയമനം റദ്ദാക്കിയിട്ടും എം.ഡിയെ മാറ്റുന്നില്ല
text_fieldsതിരുവനന്തപുരം: സർക്കാറിൻറ കടുംപിടിത്തത്തിൽ വനം വകുപ്പിന് കീഴിലെ ഏക പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോർപറേഷെൻറ (കെ.എഫ്.ഡി.സി) ഭാവി ചോദ്യംചെയ്യപ്പെടുന്നു. വിരമിച്ചശേഷം െഎ.എഫ്.എസ് ലഭിച്ചതിനെ തുടർന്ന് സർവിസിൽ മടങ്ങിെയത്തിയ ഉദ്യോഗസ്ഥനെ മാേനജിങ് ഡയറക്ടറായി നിയമിച്ച സർക്കാർ തീരുമാനം തിരുത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ചട്ടവിരുദ്ധമായി ചീഫ് കൺസർവേറ്റർക്ക് പകരം െഡപ്യൂട്ടി കൺസർവേറ്ററെ എം.ഡിയായി നിയമിച്ചത് ഹൈകോടതി റദ്ദാക്കിയിട്ടും റിവ്യൂ ഹരജി നൽകിയെന്ന കാരണത്താൽ തുടരാൻ അനുവദിച്ചിരിക്കുകയാണ്. എം.ഡിയുടെ സാമ്പത്തിക അധികാരങ്ങൾ മറ്റൊരാൾക്ക് നൽകി. കെ.എഫ്.ഡി.സി ചട്ടമനുസരിച്ച് വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ളയാളെ എം.ഡിയും കൺസർവേറ്റർ റാങ്കിലുള്ളയാളെ ജനറൽ മാനേജറും ആയി നിയമിക്കണം. കോർപറേഷൻ വിപുല സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനാലാണ് സി.സി.എഫ് റാങ്കിലുള്ളയാളെ എം.ഡിയായി നിയമിക്കുന്നത്. മറ്റു വകുപ്പുകളുമായി ഇടപെടേണ്ടുന്നതിനാലും മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ േവണ്ടതുണ്ട്. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ഇടത് സർക്കാർ അധികാരത്തിൽവന്ന ശേഷം വിരമിച്ച സി.സി.എഫിനെ അതേ റാങ്കിൽ തൃശൂർ മൃഗശാലയുടെ സ്പെഷൽ ഒാഫിസറായി നിയമിച്ചത്. െഡപ്യൂട്ടി കൺസർവേറ്റർക്ക് സാമ്പത്തിക അധികാരങ്ങൾ കുറവായതിനാൽ വലിയ തുകക്കുള്ള പദ്ധതികൾ അംഗീകരിക്കാനും ചെക്ക് ഒപ്പിടാനും കഴിയില്ലെന്ന് പറയുന്നു. ചട്ടവിരുദ്ധ നിയമനത്തെ സി.െഎ.ടി.യുവാണ് ഹൈകോടതിയിൽ ചോദ്യം ചെയ്തത്. പ്രവേശന തസ്തികയിലുള്ള െഎ.എഫ്.എസ് ഉദ്യോഗസ്ഥനെ എം.ഡിയായി നിയമിച്ചത് ഹൈകോടതി റദ്ദാക്കിയതിനെതുടർന്ന് കെ.എഫ്.ഡി.സി ചട്ടം ഭേദഗതി ചെയ്തു. ഇതും കോടതി അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് പുതിയ എം.ഡിയെ നിയമിക്കേണ്ടതാണെങ്കിലും നിലവിലെ ഉദ്യോഗസ്ഥനെ തുടരാൻ അനുവദിച്ചിരിക്കുകയാണ്. റിവ്യൂ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണെന്ന വിശദീകരണമാണ് ബന്ധപ്പെട്ടവർ നൽകുന്നത്. ഇതു കോടതിയലക്ഷ്യമാണെന്ന വാദം ഒരു വിഭാഗം ഉന്നയിക്കുന്നു. ഹൈകോടതി വിധി അംഗീകരിക്കാതെ, സർക്കാർ കടുംപിടിത്തം തുടരുന്നെന്നാണ് ആരോപണം.
Next Story