Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:35 AM GMT Updated On
date_range 2018-05-18T11:05:59+05:30റമദാൻ പ്രാർഥന സമാധാനത്തിലേക്കുള്ള മാർഗം ^സ്വാമി സൂക്ഷ്മാനന്ദ
text_fieldsറമദാൻ പ്രാർഥന സമാധാനത്തിലേക്കുള്ള മാർഗം -സ്വാമി സൂക്ഷ്മാനന്ദ നമ്മുടെ ചെറിയ മനസ്സുകളിൽ സമാധാനമുണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈ വലിയ ലോകത്ത് സമാധാനമുണ്ടാക്കാനുള്ള നമ്മുടെ ശ്രമം വിജയിക്കുന്നത്. അതിനാൽ പ്രാഥമികമായി വേണ്ടത് നമ്മുടെ ചെറിയ മനസ്സുകളിൽ സമാധാനം ഉണ്ടാക്കുക എന്നതാണ്. എല്ലാ മതങ്ങളിലും ഇതിനുള്ള സിദ്ധാന്തപരവും പ്രായോഗികവുമായ മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. ഏത് സിദ്ധാന്തമായാലും അതിന് പ്രായോഗികഫലം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അതിെൻറ പ്രായോഗികഫലം അന്യമാകും. സിദ്ധാന്തങ്ങളുടെ പ്രായോഗികതലമാണ് വ്രതാനുഷ്ടാനം. അത് പ്രായോഗികമാക്കുന്നതിലും പ്രായോഗികഫലം അനുഭവിക്കുന്നതിലും ഇസ്ലാം മുന്നിൽ നിൽക്കുന്നു. ഈ പ്രായോഗിക പ്രതിബദ്ധത മറ്റുള്ളവർക്കും ഈശ്വരാനുഭൂതി ഉണ്ടാക്കാൻ പ്രയോജനപ്പെടുത്താവുന്ന ഫലപ്രദ മാർഗമാണ്. ഈ ലോകത്ത് സമാധാനം സ്ഥാപിക്കാൻ ഈശ്വരാനുഭൂതിയുള്ളവരുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. സമാധാനമുണ്ടാക്കാൻ ശ്രമിക്കുക എന്നത് യഥാർഥത്തിൽ മതപരമായ പ്രവർത്തനമല്ല. കാരണം, ജാതി- മതങ്ങൾക്ക് അതീതമായി എല്ലാവരും സമാധാനത്തിെൻറ ആവശ്യക്കാരാണ്. അതിനാൽ ഈശ്വരാനുഭൂതി ഉണ്ടാകാൻ വ്രതാനുഷ്ടാനം ആത്മാർഥമായും കൃത്യമായും നടപ്പിലാക്കണം. റമദാൻ വ്രതത്തിെൻറ ഏറ്റവും പ്രധാനമായ ഭാഗം തീവ്രമായ പ്രാർഥനയാണ്. ഈശ്വരാനുഭൂതി ഉണ്ടാകാനുള്ള ഏറ്റവും നിരുപദ്രവകരമായ മാർഗം പ്രാർഥന തന്നെയാണ്. പ്രാർഥന ലളിതമാണ്. ജനകീയമാണ്. പ്രാർഥിക്കാൻ പ്രത്യേക യോഗ്യതകളോ പ്രത്യേക സ്ഥലങ്ങളോ ആവശ്യമില്ല എന്നതാണ് പ്രാർഥനയുടെ മഹത്വം. അല്ലെങ്കിൽതന്നെ ഏറ്റവും തീവ്രമായ പ്രാർഥന നടക്കുന്നത് ക്ഷേത്രങ്ങളിലോ പള്ളികളിലോ അല്ല. ആശുപത്രികളിലും ലോക്കപ്പുകളിലുമാണ് എന്നത് നമുക്കെല്ലാം അറിയുന്ന വസ്തുതയാണല്ലോ. പ്രാർഥനയുടെ അവസാനം നമ്മളും ഈശ്വരനും തമ്മിലുള്ള അകലം ഇല്ലാതാകുന്നു. ഈശ്വരനും നമ്മളും ഒന്നാകുന്ന അവസ്ഥ. ഇതാണ് യഥാർഥ സമാധാനം. അത്തരം സമാധാനത്തിലേക്കുള്ള മാർഗമാണ് റമദാൻ. അതിനാൽ അത്തരമൊരു സമാധാനം റമദാൻ നമുക്ക് നൽകട്ടെ. അത്തരം സമാധാനം ഉള്ളവരുടെ എണ്ണം ഈ ലോകത്ത് വർധിക്കട്ടെ. റമദാൻ ഈ ലോകത്ത് സമാധാനം നൽകട്ടെ. എല്ലാപേർക്കും റമദാൻ പുണ്യം നേരുന്നു. File name 17 VKL 1 swami sookshmananda@varkalA ഫോട്ടോ കാപ്ഷൻ സ്വാമി സൂക്ഷ്മാനന്ദ.
Next Story