Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുസ്ഥലത്ത്​...

പൊതുസ്ഥലത്ത്​ മാലിന്യം തള്ളുന്നു

text_fields
bookmark_border
വെളിയം: ഓടനാവട്ടം ജങ്ഷനിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതായി പരാതി. ജങ്ഷനിലെ ആൽമരത്തിന് ചുവട്ടിൽ രാത്രിയിൽ വാഹനങ്ങളിൽ ചാക്കിൽ മാലിന്യംകൊണ്ടുവന്നാണ് നിക്ഷേപിക്കുന്നത്. കടുത്ത ദുർഗന്ധംമൂലം ജനം ദുരിതമനുഭവിക്കുന്നു. നിരവധിതവണ വെളിയം പഞ്ചായത്തിന് നാട്ടുകാർ പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് പൂയപ്പള്ളി പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറിക്കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ കൂടുതലും നിക്ഷേപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story