Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:15 AM GMT Updated On
date_range 2018-05-18T10:45:00+05:30കാറ്ററിങ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ഒന്നരവർഷത്തെ ഡിപ്ലോമ കോഴ്സിലേക്ക് ജൂൺ ഏഴുവരെ അപേക്ഷിക്കാം. പ്ലസ് ടു ജയിച്ചവർക്ക് ഡിപ്ലോമ ഇൻ ഫുഡ്െപ്രാഡക്ഷൻ കോഴ്സിന് ചേരാം. ഒരുവർഷം കോളജിൽ പഠനവും ആറുമാസം പ്രശസ്ത ഹോട്ടലുകളിൽ പരിശീലനവും ഉണ്ടാകും. 40 സീറ്റുണ്ട്. പട്ടികവിഭാഗക്കാർക്കും ഒ.ബി.സിക്കും സീറ്റ് സംവരണമുണ്ട്. വിശദവിവരങ്ങൾക്ക് www.ihmctkovalam.org http://www.ihmctkovalam.org, (ഫോൺ: 04712480283).
Next Story