Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:15 AM GMT Updated On
date_range 18 May 2018 5:15 AM GMTവിമൻ ഇൻ സിനിമ കലക്ടീവ് വാർഷികാഘോഷം
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തുന്ന ചലച്ചിത്രപ്രദർശനത്തോടെയും സംവാദത്തോടെയും വിമൻ ഇൻ സിനിമ കലക്ടീവിെൻറ ഒരുവർഷം നീളുന്ന വാർഷികാഘോഷപരിപാടികള്ക്ക് തുടക്കമാവും. പുനർവായന എന്ന് പേരിട്ട ചലച്ചിത്ര സംവാദ പരിപാടി മേയ് 26 (കോഴിക്കോട്), 27 (കൊച്ചി), 28 (തിരുവനന്തപുരം) തീയതികളിൽ നടക്കും. കേരളത്തിലെ വിവിധ സ്ത്രീ സംഘടനാപ്രതിനിധികൾ, ചലച്ചിത്രപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായ നിരവധിപേർ പരിപാടിയിൽ പങ്കെടുക്കും. പുനർവായനയുടെ ഔപചാരിക ഉദ്ഘാടനമാണ് മൂന്ന് നഗരങ്ങളിലായി നടത്തുന്ന ചലച്ചിത്രപ്രദർശനവും സംവാദവും. തുടർന്ന് ആദ്യ പരിപാടി ആഗസ്റ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story