Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:29 AM GMT Updated On
date_range 17 May 2018 5:29 AM GMTറമദാനെ വരവേൽക്കാൻ പള്ളികൾ ഒരുങ്ങി
text_fieldsbookmark_border
ഇരവിപുരം: റമദാനെ വരവേൽക്കാൻ പള്ളികളും തൈക്കാവുകളും ഒരുങ്ങി. മസ്ജിദുകൾ നോമ്പുതുറക്കുള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. നോമ്പുതുറക്കായി പ്രത്യേകം പന്തലുകളും പലയിടങ്ങളിലും തയാറാക്കിയിട്ടുണ്ട്. ദേശീയപാതയോരങ്ങളിലുള്ള പള്ളികളിൽ വഴിയാത്രക്കാർക്ക് നോമ്പുതുറക്കുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ റോളർ സ്കേറ്റിങ്ങിൽ മികച്ച വിജയത്തിെൻറ തിളക്കത്തിൽ വലിയം സ്കൂൾ ചവറ: തിരുവനന്തപുരത്ത് നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിന് തിളക്കമാർന്ന നേട്ടം കൈവരിക്കാനായതായി സ്കൂൾ ചെയർമാൻ സിനോജ് വലിയത്ത്, പ്രിൻസിപ്പൽ അജിത് കെ.സി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് മുതൽ 16 വയസ്സുവരെയുള്ള ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആറ് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവ സ്കൂളിലെ വിദ്യാർഥികൾ നേടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കൊപ്പം മത്സരിച്ചാണ് മികച്ചവിജയം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story