Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:26 AM GMT Updated On
date_range 2018-05-17T10:56:59+05:30ഓവര്‍സിയറുടെ ഒഴിവ്
text_fieldsപത്തനാപുരം: പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവര്‍സിയറുടെ താല്‍ക്കാലിക ഒഴിവ്. ഡിപ്ലോമ ഇന്‍ സിവില്‍ എൻജിനീയറിങ് അല്ലെങ്കില്‍ ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി 22ന് പഞ്ചായത്ത് ഓഫിസിലെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. പ്രതിഷേധയോഗം ചവറ: മത്സ്യ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയെ കടത്തുവള്ളക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് അരിനല്ലൂർ ജനകീയവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. പെരുമൺ മുണ്ടയ്ക്കൽ തെക്കേ ചരുവിള വീട്ടിൽ വീരപ്പനെന്ന് വിളിക്കുന്ന റോണിയാണ് (38) സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചത്. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യോഗം മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിജി പീറ്റർ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. മധു, ജനകീയവേദി നേതാക്കളായ എ.സി. ജോസ്, തടത്തിൽ രാജു, ഗോപകുമാർ, പി. ഫിലിപ് എന്നിവർ സംസാരിച്ചു.
Next Story