Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:17 AM GMT Updated On
date_range 2018-05-17T10:47:59+05:30ആറ്റിങ്ങല്‍ ജൈവകാര്‍ഷിക മണ്ഡലം പദ്ധതി ഉദ്ഘാടനം
text_fieldsആറ്റിങ്ങല്‍: ജൈവകാര്‍ഷിക മണ്ഡലം പദ്ധതി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിെൻറ ഹരിത കേരള മിഷെൻറ ഭാഗമായി മണ്ഡലത്തെ പച്ചക്കറി, പാല്‍, മുട്ട, മാംസം എന്നീ ഭക്ഷ്യോല്‍പാദന രംഗത്ത് സ്വയം പര്യാപ്തമാക്കുകയും തരിശുകിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കവലയൂര്‍ ഗുരുമന്ദിരം ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മണമ്പൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ. നഹാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, വര്‍ക്കല ബ്ലോക്ക് പ്രസിഡൻറ് എം.കെ. യൂസഫ്, കിളിമാനൂര്‍ ബ്ലോക്ക് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, ജില്ലാ പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എന്‍. നവപ്രകാശ്, ആര്‍. സുഭാഷ്, എസ്. വേണുജി, ഐ.എസ്. ദീപ, എം. രഘു, ബി. വിഷ്ണു, എസ്. സിന്ധു, എസ്. രാജലക്ഷ്മി അമ്മാള്‍, വൈസ് പ്രസിഡൻറ് എസ്. സുരേഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്. രാജീവ്, ജി. സത്യശീലന്‍, സി.എസ്. ജയചന്ദ്രന്‍, മണമ്പൂര്‍ ദിലീപ്, പ്രിന്‍സിപ്പൽ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ മിനി കെ. രാജന്‍, പ്രഭിത്ത്, എസ്. മിനി, എസ്. സലിംകുമാര്‍, വി.എസ്. കണ്ണന്‍, രതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. അമ്പിളിപ്രകാശ് സ്വാഗതവും ജെ.എസ്. ബീന നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ് കൈപ്പറ്റണം ആറ്റിങ്ങല്‍: ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളില്‍ 2014--16 കാലയളവില്‍ പരീക്ഷ വിജയിച്ചിട്ട് എന്‍.ടി.സി ലഭിക്കാത്ത പരിശീലനാർഥികളുടെ സര്‍ട്ടിഫിക്കറ്റ്് വിതരണത്തിന് തയാറായിട്ടുണ്ട്. വ്യക്തമായ രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Next Story