Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:11 AM GMT Updated On
date_range 17 May 2018 5:11 AM GMTജി. കാര്ത്തികേയന് മെമ്മോറിയല്‍ അവാര്‍ഡ് ഒാള് സെയിൻറ്സ് കോളജിന്
text_fieldsbookmark_border
തിരുവനന്തപുരം: ജി. കാര്‍ത്തികേയെൻറ അനുസ്മരണാർഥം മികച്ച കോളജ് യൂനിയന്‍ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ജി. കാര്ത്തികേയന് മെമ്മോറിയല്‍ അവാര്‍ഡിന് ഒാള് സെയിൻറ്സ് കോളജ് അര്‍ഹമായി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്ത്തു. സിന്‍ഡിക്കേറ്റ് അംഗം കെ.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. 2015-16 വര്‍ഷത്തെ മികച്ച കോളജ് യൂനിയനുള്ള അവാര്‍ഡ് ഒാള് സെയിൻറ്സ് കോളജ് പ്രിന്‍സിപ്പലും വിദ്യാർഥികളും ചേര്‍ന്ന് വൈസ് ചാന്‍സലറുടെ പക്കല്‍നിന്ന് ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ആര്. ജയചന്ദ്രന്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. രാജേഷ്കുമാര്‍, ഡോ. കെ. മാണിക്യരാജ്, ജി. കാര്‍ത്തികേയെൻറ ഭാര്യയും സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ ഡോ. എം.ടി. സുലേഖ, ഒാള്‍സെയിൻറ്സ് കോളജ് പ്രിന്‍സിപ്പൽ ഡോ. കാരലിന് ബീനാ മെന്‍ഡസ്, ഡി.എസ്.എസ് ഡയറക്ടര്‍ സിദ്ധിക്ക് ആര് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story