Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:09 AM GMT Updated On
date_range 2018-05-17T10:39:00+05:30ലൈഫ് മിഷന് പദ്ധതിക്ക് 4000 കോടി വായ്പയെടുക്കും, പൊലീസിൽ ആദിവാസി ഉദ്യോഗസ്ഥർക്ക് േബാണ്ട് വേണ്ട
text_fieldsതിരുവനന്തപുരം: ലൈഫ് മിഷെൻറ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ ഭവനപദ്ധതിക്ക് ഹഡ്കോയില്‍നിന്ന് 4000 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതിനല്‍കി. കേരള അർബൺ െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (കെ.യു.ആര്.ഡി.എഫ്.സി) മുഖേനയാണ് വായ്പ. മാന്‍ഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരിച്ച പട്ടികജാതിക്കാരായ അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നൽകും. പൂക്കാട്ടുപറമ്പില്‍ സുബ്രഹ്മണ്യന്, കളപറമ്പ് കെ.കെ. വേണു (എറണാകുളം), നടക്കുമ്പുറത്ത് പി.വി. രാധ (ചേന്നമംഗലം), കങ്ങരപ്പടി പല്ലങ്ങാട്ടുമുകള്‍ അശോകന്, തെക്കേത്തുറാവ് ദേശം ഷണ്മുഖന് (തൃശൂര്‍) എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം. * സ്പെഷല്‍ റിക്രൂട്ട്മെൻറ് വഴി പൊലീസ് വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാര്‍ഥികളുടെ ബോണ്ട് തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കും. ചട്ടപ്രകാരം പൊലീസില്‍ നിയമനം ലഭിക്കുന്ന പട്ടികവർഗക്കാർ 25000 രൂപയുടെ ബോണ്ടും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യവും നൽകണം. *ആര്‍ദ്രം പദ്ധതിക്ക് 17 പുതിയ തസ്തിക സൃഷ്ടിക്കും. * പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ 24 തസ്തിക സൃഷ്ടിക്കും.
Next Story