Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ ഗ്രേഡിെൻറ ഇൗ തിളക്കം...

എ ഗ്രേഡിെൻറ ഇൗ തിളക്കം നിലനിൽക്കണമെങ്കിൽ, വേണം ഒരു കൈത്താങ്ങ്​

text_fields
bookmark_border
കാട്ടാക്കട: പത്താം ക്ലാസിൽ തിളക്കമാര്‍ന്ന വിജയം നൗഫൽ നേടിയത് രോഗങ്ങളോട് പടവെട്ടിയാണ്. ശാരീരിക വൈകല്യത്തെയും കടുത്ത ചർമരോഗത്തെയും അതിജീവിച്ച് നൗഫൽ നേടിയ 'എ' ഗ്രേഡുകൾക്ക് എ പ്ലസിെനക്കാൾ തിളക്കമുണ്ട്. പരുത്തിപ്പള്ളി സര്‍ക്കാര്‍ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. നൗഫലി​െൻറ തുടര്‍പഠനം പേക്ഷ, സാമ്പത്തിക പരാധീനതമൂലം വഴിമുട്ടി നില്‍ക്കുകയാണ്. പൂവച്ചല്‍ പേഴുംമൂട് പള്ളിവേട്ട കടുവാക്കുഴി തടത്തരികത്ത് വീട്ടിൽ നൗഷാദ്--നസീമ ബീവി ദമ്പതികളുടെ മൂത്ത മകനാണ് നൗഫൽ. പഠനത്തോടൊപ്പം ചിത്രംവരയിലും മികവുതെളിയിച്ചിട്ടുള്ള ഇൗ മിടുക്കന് സർക്കാർ ജോലി നേടണമെന്നാണ് ആഗ്രഹം. നിർധനരായ മാതാപിതാക്കൾക്ക് മക​െൻറ പഠനവും ആശുപത്രിെചലവുകളും താങ്ങാനാകുന്നതിലും ഏറെയാണ്. തൊലിപ്പുറം പൊട്ടുന്നതിനാൽ ദിവസവും മൂന്ന് നേരം കുളിക്കണം. ഇതിനായി ഡോക്ടർമാർ നിർദേശിച്ച വില കൂടിയ സോപ്പുകൾ മാത്രേമ ഉപയോഗിക്കാവൂ. ഇതിനുപുറമെ മരുന്നുകൾക്കുമെല്ലാമായി നല്ലൊരു തുക ആവശ്യമാണ്. മക​െൻറ ചികിത്സക്കും ജീവിതച്ചെലവുകൾക്കുമായി നല്ലൊരു തുക വേണ്ടി വരുന്നതിനാൽ വീടിനായി എടുത്ത വായ്പ കാലാവധികഴിഞ്ഞ് ബാധ്യതയായി മാറി. ഏഴാം ക്ലാസുകാരൻ നജാഫാണ് ഏക സഹോദരൻ. ഈ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ എസ്.ബി.ഐ പൂവച്ചൽ ബ്രാഞ്ചിൽ എൻ. നൗഫൽ, 671861 13708 എന്ന നമ്പറിൽ(ഐ.എഫ്.എസ് കോഡ്- എസ്.ബി.ഐ.എൻ. 0070302) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചിത്രം-ഉണ്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story