Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:38 AM GMT Updated On
date_range 16 May 2018 5:38 AM GMTസമൂഹമാധ്യമ ഹർത്താൽ: പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി
text_fieldsbookmark_border
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. അമർനാഥ്, ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, എം.ജി. സിറിൽ, സൗരവ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. കേസിലെ ആറുപ്രതികളും ഇപ്പോൾ റിമാൻഡിലാണ്. ശ്രീനഗറിലെ കഠ്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ 'ജസ്റ്റിസ് ഫോർ സിസ്റ്റർ' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ച് അതുവഴി വ്യാജസന്ദേശങ്ങൾ അയച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story