Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:35 AM GMT Updated On
date_range 16 May 2018 5:35 AM GMTകൂട്ടുപുഴപ്പാലം: കര്‍ണാടക സര്‍ക്കാറിനു കത്തുനല്‍കി ^മന്ത്രി
text_fieldsbookmark_border
കൂട്ടുപുഴപ്പാലം: കര്‍ണാടക സര്‍ക്കാറിനു കത്തുനല്‍കി -മന്ത്രി തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ടി.പി പ്രോജക്ടിെൻറ ഭാഗമായി ലോകബാങ്ക് ധന സഹായത്തോടെ നിർമിക്കുന്ന സംസ്ഥാന പാതയായ തലശ്ശേരി വളവുപാറ റോഡിലെ കൂട്ടുപുഴപ്പാലത്തിെൻറ നിർമാണം കര്‍ണാടക വനം വകുപ്പിെൻറ തടസ്സം കാരണം മുടങ്ങിക്കിടക്കുന്നതിനാല്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് കത്തയച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു. 209 കോടി ചെലവു പ്രതീക്ഷിക്കുന്ന പ്രവൃത്തി കരാര്‍ പ്രകാരം 2018 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍, കര്‍ണാടക വനം വകുപ്പ് ഉയര്‍ത്തിയ തടസ്സവാദം കാരണം ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്ന കൂട്ടുപുഴപ്പാലത്തിെൻറ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകബാങ്കിെൻറ ധനസഹായത്തോടെയുള്ള പ്രവൃത്തിയായതിനാല്‍ നിശ്ചയിക്കപ്പെട്ട സമയക്രമത്തിനുള്ളില്‍ പ്രവൃത്തി തീര്‍ക്കേണ്ടത് അനിവാര്യമാണ്. പാലം പൂര്‍ത്തിയായാല്‍ കര്‍ണാടക സംസ്ഥാനത്തിനും വളരെയധികം പ്രയോജനം ലഭിക്കുന്നതാണ്. കൂര്‍ഗ്, വിരാജ്പേട്ട, മടികേരി, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ദൂരം കുറഞ്ഞ വഴിയായിരിക്കും ഇെതന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story