Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:33 AM GMT Updated On
date_range 2018-05-16T11:03:00+05:30ആഞ്ഞിലി വിവാദം: എസ്. ജയൻ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിെവച്ചു
text_fieldsകൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ മതിൽ നിർമാണത്തിെൻറ മറവിൽ ആഞ്ഞിലി മരം മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനായ കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയന് രാജിെവച്ചു. കോര്പറേഷന് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. മരംമുറി വിവാദത്തിൽ പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വത്തിെൻറ നിർദേശപ്രകാരം ജയൻ രാജിക്കത്ത് നൽകിയത്. കഴിഞ്ഞദിവസം നടന്ന സി.പി.എം നേതൃയോഗത്തിൽ ജയൻ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്ത്നിന്ന് മാറണമെന്ന അഭിപ്രായം ഉയരുകയും ഭൂരിപക്ഷം അംഗങ്ങളും ഇതിനോട് യോജിക്കുകയും ചെയ്തിരുന്നു. എസ്. ജയനെ കൂടാതെ സി.പി.എമ്മില്‍നിന്ന് ഡോ. ആനേപ്പില്‍ സുജിത്താണ് ആരോഗ്യ സ്ഥിരംസമിതിയിലുള്ളത്. മറ്റൊരാളെ സ്ഥിരംസമിതി അധ്യക്ഷനാക്കണമെങ്കില് മുഴുവന്‍ സമിതികളിലും അഴിച്ചുപണി വേണ്ടിവരും. ശ്മശാനത്തിെൻറ ചുറ്റുമതിൽ നിർമാണത്തിന് തടസ്സമായിനിന്ന പാഴ്മരങ്ങൾ മുറിക്കാനെന്ന വ്യാജേനെ എത്തിയ സംഘം കഴിഞ്ഞ ഏഴിന് ഉച്ചയോടെയാണ് കൂറ്റൻ ആഞ്ഞിലി മരം മുറിച്ചുകടത്തിയത്. ഇത് വിവാദമായതോടെ മുറിച്ചുകടത്തിയ തടി കോർപറേഷൻ സോണൽ ഒാഫിസിൽ തിരികെ എത്തിച്ചിരുന്നു. എന്നാൽ, മരം മുറിച്ച് കടത്തിയ സംഭവത്തിൽ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിെവക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. കോർപറേഷൻ ഒാഫിസ് മാർച്ചടക്കമുള്ള പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സ്ഥിരംസമിതി അധ്യക്ഷൻ രാജിെവച്ചതോടെ വിവാദങ്ങൾക്ക് വിരാമമാവുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.
Next Story