Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:33 AM GMT Updated On
date_range 2018-05-16T11:03:00+05:30സപ്ലൈകോ ജീവനക്കാരന് ജോലിസ്ഥലത്ത് മർദനമേറ്റു
text_fieldsശാസ്താംകോട്ട: സപ്ലൈകോയുടെ കുന്നത്തൂർ താലൂക്ക് റേഷൻ മൊത്ത വിതരണ കേന്ദ്രത്തിലെ ജീവനക്കാരനും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറുമായ അർത്തിയിൽ സമീറിനെ രണ്ടംഗസംഘം ജോലിസ്ഥലത്ത് മർദിച്ചു. പരിക്കേറ്റ സമീറിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് െപാലീസ് പറയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാർ ജീവനക്കാർക്ക് ഭയരഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് അസോസിയേഷൻ പ്രവർത്തകർ ശാസ്താംകോട്ടയിൽ പ്രകടനം നടത്തി. സുനിൽ ജോസ്, ധനോജ്കുമാർ, ഷബീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story