Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:33 AM GMT Updated On
date_range 16 May 2018 5:33 AM GMTശശി തരൂരിന് ഡി.സി.സിയുടെ പിന്തുണ
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പിയുടെയും കേന്ദ്രസര്ക്കാറിെൻറയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശശി തരൂര്‍ നടത്തുന്ന പ്രതികരണത്തിന് തടയിടാനാണ് ആത്മഹത്യാ പ്രേരണ കുറ്റം ആരോപിച്ച് കുറ്റപത്രം നല്‍കിയതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തരൂരിനെ പരാജയപ്പെടുത്താമെന്ന മോഹം ബി.ജെ.പി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസും അദ്ദേഹത്തിനുപിന്നില്‍ അണിനിരക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. സോളമന് അലക്സ്, കമ്പറ നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story