Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:30 AM GMT Updated On
date_range 2018-05-16T11:00:00+05:30മുങ്ങിനടന്ന മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsATTN ഇരവിപുരം: വർഷങ്ങളായി പൊലീസിനെ വെട്ടിച്ചുനടന്ന മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. പള്ളിമുക്ക്കൊച്ചുകാവിലഴികം വീട്ടിൽ സാദു നസീർ എന്നറിയപ്പെടുന്ന നസീറാണ് ഒമ്പതുവർഷത്തിന് ശേഷം ഇരവിപുരം പൊലീസിെൻറ പിടിയിലായത്. വർഷങ്ങളായി ബംഗളൂരുവിലും മറ്റുസംസ്ഥാനങ്ങളിലും ഒളിവിലായിരുന്ന ഇയാൾ, വർക്കലയിൽ ഉന്തുവണ്ടി കച്ചവടം നടത്തുന്നതായി അന്വേഷണത്തിൽ മനസ്സിലാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊല്ലം എ.സി.പി പ്രദീപ്കുമാറിെൻറ നിർദേശപ്രകാരം ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ ബി. പങ്കജാക്ഷൻ, സബ് ഇൻസ്പെക്ടർ സുജാതൻപിള്ള, എസ്.ഐ നിസാർ, സിവിൽ പൊലീസ് ഒാഫിസർമാരായ രാജേഷ്കുമാർ, ഡാർവിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു ചിത്രം - കരുനാഗപ്പള്ളി: നഗരസഭ 12-ാം വാര്‍ഡില്‍ മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിെൻറയും ആരോഗ്യജാഗ്രത സന്ദേശം എത്തിക്കുന്നതിെൻറയും ഭാഗമായി മുസ്‌ലിം എല്‍.പി സ്‌കൂളില്‍ നടന്ന ദ്വിദിന ജാഗ്രതാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ശോഭന അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. ഗോപിനാഥപണിക്കര്‍, പുന്നൂര്‍ശ്രീകുമാര്‍, കോടിയാട്ട് രാമചന്ദ്രന്‍പിള്ള, മാരിയത്ത് ബീവി, ഷഹാറുദ്ദീൻ കലവറയില്‍, ഡോ. ദേവരാജന്‍, ഡോ. എ.ക്യു. ആസാദ്, റിസോഴ്‌സ് പേഴ്‌സണ്‍ രാധാകൃഷ്ണന്‍, സി.ഡി.എസ് അംഗം ഇ. സുലേഖ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story