Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:26 AM GMT Updated On
date_range 16 May 2018 5:26 AM GMTപോരുവഴി സഹകരണ സംഘം അഴിമതി: നടപടി ആവശ്യപ്പെട്ട് മാർച്ചും ധർണയും
text_fieldsbookmark_border
ശാസ്താംകോട്ട: ക്രമക്കേടും സാമ്പത്തിക തിരിമറികളും മൂലം പ്രതിസന്ധിയിലായ പോരുവഴി സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാങ്കുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യെപ്പട്ട് എൽ.ഡി.എഫ് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.എം. സോമരാജൻ അധ്യക്ഷതവഹിച്ചു. എൽ.ഡി.എഫ് പോരുവഴി പഞ്ചായത്ത് കൺവീനർ എസ്. ശിവൻപിള്ള, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. ഗംഗാധരക്കുറുപ്പ്, ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. അജയൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ. ഹുസൈൻ, എൻ. പ്രതാപൻ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻറ് എ. സുമ, പോരുവഴി പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീജ എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുരാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story